ഇപിഎഫ് സേവനങ്ങള്‍ ഓണ്‍ലൈനിലാക്കും


എല്ലാ ഇപിഎഫ് സേവനങ്ങളും മെയ് മാസത്തോടുകൂടി ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. ഇതുമൂലം ഇപിഎഫ് പിന്‍വലിക്കല്‍ സേവനങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകും.


ഇപിഎഫ് അപേക്ഷകളിന്മേല്‍ 20 ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ പ്രതിവര്‍ഷം ഒരു കോടിയോളം അപേക്ഷകളാണ് പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ ലഭിക്കുന്നത്. ഇവ മുഴുവന്‍ കൈകാര്യം ചെയ്യുവാന്‍ നിലവില്‍ വളരെ വലിയ കാലതാമസമാണ് അനുഭവപ്പെടുന്നത്.


മേഖലാ പ്രോവിഡന്റ് ഫണ്ട് ഓഫീസുകളെ കേന്ദ്ര സെര്‍വറുകളുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി.ജോയ് അറിയിച്ചു. ഇതിനകം 50 ഓഫീസുകളെ സെര്‍വറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

ബാക്കിയുള്ള 73 ഓഫീസുകളെ ബന്ധിപ്പിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപിഎഫ് പെന്‍ഷന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ഇതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring