ചൊവ്വാഴ്ച അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും. ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഒാപറേറ്റിങ് വിഭാഗത്തിെൻറ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക, പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത് കൂടുതലും വലതുപക്ഷ നയങ്ങളും നിലപാടുകളുമാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ഡ്യൂട്ടിയും വീക്ക്ലി ഒാഫും വെട്ടിക്കുറച്ചിരിക്കുകയാണ്. പിരിച്ചുവിടപ്പെട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നകാര്യത്തിലും തീരുമാനമായിട്ടില്ല. കോർപറേഷനിലെ തൊഴിലാളിവിരുദ്ധ നടപടികളാണ് സൂചന പണിമുടക്കിന് തങ്ങളെ നിർബന്ധിതമാക്കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പുനരുദ്ധാരണത്തിെൻറ പേരിൽ മാനേജ്െമൻറ് തൊഴിലാളി ദ്രോഹം നടപ്പാക്കുകയാണ്.














