ഇന്ന്​ ലോക കാഴ്ചദിനം

ഇന്ന്​ ലോക കാഴ്ചദിനം. ഒക്ടോബറിലെ രണ്ടാമത് വ്യാഴാഴ്ചയാണ് ലോകകാഴ്​ചദിനമായി ആചരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ 2019 -2020 അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ -സ്വകാര്യ സ്​കൂളുകളില്‍ നടത്തിയ കാഴ്ച പരിശോധന സര്‍വേ റിപ്പോര്‍ട്ട് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

സര്‍വേ പ്രകാരം സര്‍ക്കാര്‍ സ്​കൂളുകളിലെ 12.24 ശതമാനം വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ സ്​കൂളുകളിലെ 21.34 ശതമാനം വിദ്യാര്‍ഥികള്‍ക്കും കാഴ്ചയില്‍ തകരാറുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാഴ്ചശക്തിയുടെ മാനദണ്ഡമായ 6/6 എന്ന തോതില്‍ കുറഞ്ഞ വിദ്യാര്‍ഥികളിലാണ് കാഴ്ച തകരാര്‍ നിര്‍ണയിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച്‌ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 166 സര്‍ക്കാര്‍ സ്​കൂളുകളില്‍ നിന്നും 140 സ്വകാര്യ സ്​കൂളുകളില്‍നിന്നുമായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളില്‍ കാഴ്ച പരിശോധന നടത്തിയെന്ന്​ മന്ത്രാലയത്തിലെ നോണ്‍ കമ്യൂണിക്കബ്​ള്‍ ഡിസീസ്​ മേധാവി ഡോ. ഖുലൂദ് അല്‍ മുതവ്വ പറഞ്ഞു.

പ്രതിവര്‍ഷം രാജ്യത്തെ സ്​കൂള്‍ വിദ്യാര്‍ഥികളില്‍ ആരോഗ്യമന്ത്രാലയം പരിശോധന നടത്താറുണ്ട്​. കുട്ടികളുടെ കാഴ്ച സംബന്ധിച്ച്‌ സ്​കൂള്‍ നഴ്സുമാര്‍ നിര്‍ബന്ധമായും പരിശോധന നടത്തിയിരിക്കണം. തകരാറ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഹെല്‍ത്ത് സെന്‍ററുകളിലെത്തിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താല്‍മോളജിസ്​റ്റായ ഡോ. ഷാദി അല്‍ അഷ്​വാല്‍ പറഞ്ഞു.

വിദ്യാര്‍ഥികളിലെ 49 ശതമാനം കാഴ്ച തകരാറുകളും മയോപിയ, ഹൈപ്പറോപിയ, അസ്​റ്റിഗ്​മാറ്റിസം തുടങ്ങിയവ മൂലമാണ് സംഭവിക്കുന്നത്​.വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികളുടെയും ഉത്തരവാദിത്തം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്​. ഇതിനാല്‍ മറ്റു രോഗങ്ങളെക്കാള്‍ കാഴ്ചയാണ് പഠനത്തെ ഏറെ ബാധിക്കുന്നത്. പഠനത്തില്‍ മുന്നേറ്റം നടത്തുന്നതില്‍ മികച്ച കാഴ്ച പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *