സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് ഇപ്പോൾ. കഴിഞ്ഞ 9 ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ ഇരുപത്താറു പൈസയും ഡീസലിന് ഒരു രൂപ ഇരുപതു പൈസയുമാണ് വർധിച്ചത്.














