ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അനിലും അഡ്വ എം കെ റോയും ചേര്‍ന്നാണ് എഴുതിയത്.
കേരളത്തിലെ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ രാജന് പി ദേവ്, അംബി നീനാസം, മഞ്ജു കെ പി, പെക്സണ്‍ അംബ്രോസ്, അഡ്വ എം കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫീല്‍ ഫ്ലയിങ്ങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.