ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. 49/1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് പുറത്തായി. 132 പന്തില്‍ നിന്നും 48 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ നേടിയത് 187 റണ്‍സായിരുന്നു. വിരാട് കോഹ്ലി (41), ഭുവനേശ്വര്‍ കുമാര്‍ (33), മുഹമ്മദ് ഷമി (27), മുരളി വിജയ് (25) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് തുണയായത്.

ദക്ഷിണാഫ്രിക്കക്കു വേണ്ടി കാസിഗോ റബാദ, മോണി മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കുറ്റു വീതവും ലുംഗി എന്‍ഗിഡി ഒരു വിക്കറ്റും നേടി.













