ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഇന്ന് മുതല്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കളി. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനായി എത്തുന്നത്. ദക്ഷിണാ്രഫിക്കയെയും ന്യൂസിലാന്‍ഡിനെയും പിന്നീട് അടുത്തിടെ ഇംഗ്ലണ്ടിനെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട ബംഗ്ലാ കടുവകള്‍ക്കെതിരെ ഇറങ്ങുന്നത്.

സ്വന്തം മണ്ണില്‍ എന്നും കരുത്തുകാട്ടുന്ന ഇന്ത്യ അതേ പ്രകടനം തന്നെയാണ് ബംഗ്ലാദേശിനെതിരെയും ലക്ഷ്യമിടുന്നത്. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ പുറത്തിരിക്കാനാണ് സാധ്യത. എങ്കില്‍ ജയന്ത് യാദവ് കളിച്ചേക്കും. അജിന്‍ക്യ രഹാനെയെ മാറ്റി കരുണ്‍ നായരെ കളിപ്പിക്കാനും സാധ്യതയില്ല. പരിക്കേറ്റ അമിത് മിശ്രക്ക് പകരം ടീമിലെത്തിയ കുല്‍ദീപ് യാദവും പുറത്തിരിക്കാനാണ് സാധ്യത. അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും സ്പിന്‍ ആക്രമണം നടത്തുക. പേസര്‍മാരായി ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും. ഓപ്പണര്‍മാരായി മുരളി വിജയും കെ.എല്‍. രാഹുലും ഇറങ്ങുമ്പോള്‍ ഒന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര എത്തും. പിന്നാലെ വിരാട് കോഹ്‌ലി, രഹാനെ, വൃദ്ധിമാന്‍ സാഹ തുടങ്ങിയവരും. തുടര്‍ച്ചയായ ജയങ്ങളുടെ തിളക്കത്തിലെത്തുന്ന കോഹ്‌ലിപ്പട കഴിവിനൊത്ത് കളിച്ചാല്‍ ഇന്ത്യക്ക് അനായാസ ജയം നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ ബംഗ്ലാദേശിനെ വിലകുറച്ചുകാണാന്‍ ഇന്ത്യ തയ്യാറാകില്ല. അടുത്തിടെ ഇംഗ്ലണ്ടിനെയും ന്യൂസിലാന്‍ഡിനെയും വിറപ്പിക്കാന്‍ കഴിഞ്ഞവരാണ് ബംഗ്ലദേശുകാര്‍. എന്നാല്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാന് പരിക്കേറ്റ പിന്മാറേണ്ടി വന്നത് ബംഗ്ലാദേശിന് തിരിച്ചടിയാണ്. അതിനു പുറമെയാണ് ഇംറുള്‍ കെയ്‌സിന്റെ പിന്മാറ്റവും. കഴിഞ്ഞ ദിവസമേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇംറുളും ടെസ്റ്റില്‍ നിന്ന് പിന്‍വാങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *