ഇന്ത്യ പൊരുതി ജയിച്ചു; ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റിന് ജയം


കൊളംബോ: നിദഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ പടപൊരുതി പകരം വീട്ടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പരാജയത്തിനു ശേഷമുള്ള പകരം വീട്ടലായിരുന്നു ഇന്ത്യയുടേത്. 42 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 153 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി.


ധനഞ്ജയന്റെ ഓവറില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു താരം. 11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.


നേരത്തെ അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ കരുത്തില്‍ നിശ്ചിത 19 ഓവറില്‍ 152-9 റണ്‍സാണ് ശ്രീലങ്ക നേടിയത്. നാലു വിക്കറ്റുകളെടുത്ത ഷര്‍ദുല്‍ താക്കൂറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ആദ്യ പത്തോവറില്‍ ശ്രീലങ്ക വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.



Sharing is Caring