പാക്കിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ കൈയ്യെടുക്കണമെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചു. നേരത്തെ ട്വന്റി20 മത്സരം കാണാനെത്തിയ അവസരത്തിലാണ് ഇമ്രാൻ ഖാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചത്.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു, ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പുഞ്ചിരിക്ക് അപ്പുറം ഒരു പ്രതികരണം ഉണ്ടായിട്ടില്ല- ഇമ്രാൻ ഖാൻ പറഞ്ഞു.














