ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ച് ബിസിസിഐ. ‘രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല,’ മെയ് 25 ന് കൊല്‍ക്കത്തയില്‍ അവസാനിക്കാനിരുന്ന ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബിസിസിഎ ഉദ്യോഗസ്ഥന് പിടിഐയോട് ആണ് പറഞ്ഞത്. ജമ്മു, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ റദ്ദാക്കിയിരുന്നു













