ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും.പേളിലെ ബോളണ്ട് പാര്‍ക്കിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്ബരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

പുതിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കീഴില്‍ ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്ബര കൂടിയാണിത്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വെറുമൊരു ബാറ്ററായി ടീമില്‍ കാണാം. മൂന്ന് മത്സര ടെസ്റ്റ് പരമ്ബരയില്‍ 2 – 1 നാണ് ഡീന്‍ എല്‍ഗര്‍ ക്യാപ്ടനായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്.

ഏകദിന പരമ്ബരയില്‍ ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകന്‍. ടെസ്റ്റ് പരമ്ബരയിലെ ആധിപത്യം ഏകദിന പരമ്ബരയിലും ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൌളിംഗ് സെന്‍സേഷന്‍ ജാന്‍സന്‍ ഏകദിന ടീമില്‍ അരങ്ങേറും.

ടെസ്റ്റില്‍ നിന്ന് വിരമിച്ച ക്വിന്‍റണ്‍ ഡിക്കോക്കും വെറ്ററന്‍ താരം വെയ്ന്‍ പാര്‍ണലും, വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകന്‍. റബാദ – എന്‍ഗീഡി – ജാന്‍സന്‍ പേസ് ത്രയം ഏകദിന പരമ്ബരയിലും ഇന്ത്യയ്ക്ക് തലവേദനയാകും.

മൂന്ന് മത്സര ഏകദിന പരമ്ബരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ പേളിലെ ബോളണ്ട് പാര്‍ക്കില്‍ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷാബ് പന്ത് എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര ക്ലിക്ക് ചെയ്യുകയും വിരാട് കോഹ്ലി പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചഹല്‍മാജിക്ക് ആവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഏകദിനപരമ്ബര വൈറ്റ് വാഷ് ചെയ്ത് കണക്ക് തീര്‍ക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *