ഇന്ത്യയുടെ കോവിഡ് വാക്സീന്‍ സൗദിക്കും ; 30 ലക്ഷം ഡോസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അയക്കും

ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്സീന്‍ സൗദി അറേബ്യയ്ക്കു കൂടി നല്‍കും. 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിക്കു നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്സീന്‍ ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പിലേക്ക് വാക്സീന്‍ അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീന്‍ വിതരണത്തെ ബാധിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല റോയിട്ടേഴ്സിനോടു പറഞ്ഞു. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷി.

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പില്‍ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

ഇതു മാര്‍ച്ച്‌ അവസാനത്തോടെ 30% വര്‍ധിപ്പിക്കും. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്സീനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്സീന്‍ വാങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *