ഇന്ത്യയുടെ കൊവാക്‌സിന്‍! കൊറോണയ്‌ക്കെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനേഷന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു, ട്രയല്‍ വാക്‌സിന്‍ ആദ്യഘട്ടം 5 പേരില്‍

ന്യൂദല്‍ഹി : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് 19 വാക്‌സിനായ കൊവാക്‌സിനിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട ക്ലിനിക്കല്‍ ഇന്ന്. ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് പേര്‍ക്കാണ് വാക്‌സിന്‍ ഇന്ന് പരീക്ഷിക്കുന്നത്. ഭാരത ബയോടെക്കാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച്‌ 3,500 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള 100 പേരെ ഉള്‍പ്പെടുത്തിയാണ് ട്രയല്‍ നടക്കുന്നത്. പത്ത് പേരില്‍ ആദ്യം വാക്‌സിന്‍ പരീക്ഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് ഇസ്റ്റിറ്റിയൂട്ട് ഒഫ് എത്തിക്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. വിദഗ്ധ സംഘം ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ സുരക്ഷ ഉറപ്പുവരുത്തും. ശേഷം മറ്റുള്ളവരിലേക്കും വാക്‌സിനേഷന്‍ വ്യാപിപ്പിക്കും.

ഡയബറ്റീസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വൃക്ക – കരള്‍ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 ഓളം വ്യത്യസ്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് പൂര്‍ണ ആരോഗ്യത്തോടെയുള്ള വോളന്റിയര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ എയിംസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *