ഇന്ത്യയിലെ കൊവിഡ് കേസുകൾ 15 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. കർണാടകയിൽ കൊവിഡ് മരണങ്ങൾ രണ്ടായിരം കടന്നു. പശ്ചിമ ബംഗാളിൽ അടുത്ത മാസം രണ്ട്, ഒൻപത് തീയതികളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. ബക്രീദ്, രക്ഷാബന്ധൻ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6,972 പോസിറ്റീവ് കേസുകളുണ്ട്. 88 മരണം റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,27,688ഉം മരണം 3,659ഉം ആയി.
ചെന്നൈയിൽ 24 മണിക്കൂറിനിടെ 1,107 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 24 മരണവുമുണ്ടായി. ആകെ 96,438 കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

ആന്ധ്രയിൽ 7,948 പുതിയ കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,10,297 ആയി. മരണം 1,148ഉം ആയിരിക്കുന്നു. കർണാടകയിൽ ആകെ മരണം 2,055 ആയി. 24 മണിക്കൂറിനിടെ 102 പേർ മരിച്ചു. ബംഗളൂരുവിൽ മാത്രം 40 മരണം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ ആകെ പോസിറ്റീവ് കേസുകൾ 73,951 ആയി. 24 മണിക്കൂറിനിടെ 3,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 1,497 ആയി. പശ്ചിമ ബംഗാളിൽ ആകെ പോസിറ്റീവ് കേസുകൾ 62,964 ആയി. ഗുജറാത്തിൽ 1,108ഉം, രാജസ്ഥാനിൽ 1072ഉം, ഡൽഹിയിൽ 1,056ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *