ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു


ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു. ധര്‍മ്മപ്രീത് സിങ് ജസാര്‍ എന്ന 21 കാരന്‍ പഞ്ചാബിയെ ചൊവ്വാഴ്ച രാത്രിയാണ് കൊന്നത്. ഇവിടെ നിയമവിദ്യാര്‍ത്ഥിയായ സിങ് രാത്രിയില്‍ ജോലി ചെയ്തിരുന്ന പലചരക്കു കടയിലാണ് സംഭവം. സിങ്ങിന്റെ തലയ്ക്കാണ് വെടിയേറ്റത്.


ജസാറിന് രണ്ട് സഹോദരിമാരാണ്. അച്ഛനുമമ്മയുമുണ്ട്. ഇവര്‍ പഞ്ചാബിലെ ഖോട്ടാരനിലാണ്. കലിഫോര്‍ണിയയിലെ ഫ്രെന്‍സോ നഗരത്തില്‍ രാത്രി കടയിലെത്തിയ നാലുപേര്‍ കട കൊള്ളയടിച്ചു. ഒരാള്‍ ഇന്ത്യക്കാരനായിരുന്നു. അര്‍മിത്‌രാജ് സിങ് അത്‌വാല്‍ (21) എന്ന ഈ അക്രമിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടിച്ചു. സംഭവ ദൃശ്യങ്ങള്‍ കടയുടെ സിസി ടിവിയില്‍ പതിഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.


മോഷ്ടാക്കളില്‍നിന്ന് രക്ഷപെട്ട് കാഷ് കൗണ്ടറില്‍ ഒളിച്ച സിങ്ങിനെ കണ്ണില്‍ പെട്ടപ്പോള്‍ വെടിവയ്ക്കുകയായിരുന്നു.



Sharing is Caring