ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ പന്ത് വരുത്തിയ പിഴവുകളാണ് ഐ പി എല്‍ പന്ത് കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകന് കൂടിയായ പോണ്ടിങിനെ നിരാശപ്പെടുത്തിയത്.
തുടര്‍ച്ചയായി രണ്ട് തവണയാണ് ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയന്‍ യുവതാരം വില്‍ പുകോവ്സ്കിയുടെ ക്യാച്ച് പന്ത് പാഴാക്കിയത്.
ഇന്നവന് വിട്ടുകളഞ്ഞതില്‍ ഒരു ക്യാച്ച് പിടിക്കേണ്ടത് തന്നെയായിരുന്നു. പുക്കോവ്സ്കി പിന്നീട് ഒരു സെഞ്ചുറിയോ ഡബിള്‍ സെഞ്ചുറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യമാണ്. എനിക്കുറപ്പുണ്ട് ക്യാച്ച് വിട്ടതില്‍ ഏറ്റവും നിരാശന്‍ അവന് തന്നെയാകും. ” പോണ്ടിങ് പറഞ്ഞു.
FLASHNEWS