ഇന്ത്യന്‍ നിര്‍മിത വെബ് ബ്രൗസറുമായി ജിയോ; JioPagesല്‍ വ്യക്തി വിവരങ്ങള്‍ സുരക്ഷിതം


സമ്പൂര്‍ണ ഇന്ത്യന്‍ നിര്‍മിത വെബ് ബ്രൗസറുമായി ജിയോ. വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കി എന്ന പേരിലാണ് ഇന്റര്‍നെറ്റ് ബ്രൗസര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിവേഗ ബ്രൗസിങ്ങ് സാധ്യമാക്കുന്ന ക്രോമിയം ബ്ലിങ്കിലാണ് പ്രവര്‍ത്തനം. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച്‌ സ്വയം സെറ്റ് ചെയ്യാവുന്ന ഹോം സ്‌ക്രീന്‍, ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വരുന്ന കണ്ടന്റ് സ്ട്രീം തുടങ്ങിയവയാണ് പ്രത്യേകതകള്‍. പ്രാദേശികമായ വിവരങ്ങളും ജിയോ പേജസ് വഴി ലഭ്യമാകും.


– ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളില്‍ പേജസ് സപ്പോര്‍ട്ട് ചെയ്യും. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാവുന്ന ജിയോ പേജസ് ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് കമ്ബനി അറിയിച്ചു. വ്യക്തിഗതമായി സെറ്റ് ചെയ്യാവുന്ന ഹോം സ്ക്രീനില്‍, ഉപയോക്താക്കള്‍ ഗൂഗിള്‍, ബിങ്, ഡക്ക് ഡക്ക് ഗോ, യാഹൂ തുടങ്ങിയ സെര്‍ച്ച്‌ എഞ്ചിനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട വെബ് പേജുകള്‍ പിന്‍ ചെയ്ത് വെക്കാനുള്ള സംവിധാനവുമുണ്ട്.

online news portal



Sharing is Caring