നടി മേഘ്ന രാജ് അമ്മയായി


നടി മേഘ്ന രാജിന് ആൺകുഞ്ഞ്. വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്‍റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്‍റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.മേഘ്ന കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഉടനെയാണ് ചിരഞ്ജീവി സര്‍ജ്ജ ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണിത്.


ചിരഞ്ജീവിയുടെ കട്ടൌണ്ടിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സഹോദരന്‍റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്‍റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു




Sharing is Caring