ഇനി സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേയ്ക്ക് മാറ്റുന്നു


സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളക്കായി പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ ആയിരുന്നു.
ഇത് ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ കലോത്സവം നടത്താനാണ് നീക്കം. നഷ്ടമാകുന്നത് ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കമാകും.


ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാം.
മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നടത്തിപ്പ് ചുമതലയുള്ള അധ്യാപകര്‍ക്കും ജനുവരി ഒന്ന് മുതല്‍ തിരിച്ച്‌ സ്കൂളിലെത്താം. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷക്ക് മുമ്ബായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിര്‍ദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ തൃശൂരില്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് പുതുചരിത്രവുമായി മേളക്ക് കൊടിയുയരും.




Sharing is Caring