ഇനി ഇവര്‍ക്ക് ഒരു തിരിച്ചുവരവ് ഇല്ല, വിലയിരുത്തലുമായി ഇതിഹാസ താരം

ശ്രീലങ്കയ്ക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഫോമിലേക്ക് എത്തിയാലും ഇരുവരുടെയും പ്രായമാണ് മുഖ്യ പ്രശ്‌നമാണ് ഗവാസ്‌കര്‍ എടുത്തുപറയുന്നത്.

ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയോ 80-90 റണ്‍സോ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അജിന്‍ക്യ രഹാനെ ആക്രമണോത്സകതയോടെയാണ് കളിച്ചതെന്നത് ശരിയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള റണ്‍സും നേടേണ്ടതായുണ്ട്. ടീമിന് റണ്‍സ് ആവശ്യമാണ് അത് നേടാനാവാത്തതിനാല്‍ത്തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു.’ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തീര്‍ച്ചയായും തിരിച്ചെത്താനാവും. എന്നാല്‍ എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും 200-250 റണ്‍സ് നേടാന്‍ സാധിക്കണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ പറ്റും. എന്നാല്‍ രഞ്ജി ട്രോഫിക്ക് ശേഷം ഒരു ടെസ്റ്റ് മാത്രമാണുള്ളത്. അത് ഇംഗ്ലണ്ടിനെതിരെയാണ്.’

‘അതിന് ശേഷം ടി20 ലോക കപ്പാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റ് പരമ്പര നവംബര്‍ ഡിസംബറിലാവും നടക്കുക. അത് ഇരുവരുടെയും പ്രായം പരിഗണിക്കുമ്പോള്‍ പ്രശ്നമാണ്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുകയും അവര്‍ അതിനെ മുതലാക്കുകയും ചെയ്താല്‍ രഹാനെക്കും പുജാരക്കും തിരിച്ചുവരവ് പ്രയാസമാവും’ ഗവാസ്‌കര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *