ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍്‌റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരാകുന്നതിന് സാവകാശം തേടി പി.കെ. കുഞ്ഞാലിക്കുട്ടി.വെള്ളിയാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ വ്യാഴാഴ്ച ഇഡിക്ക് കൈമാറിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയേയും മകനേയയും ഇഡി വിളിപ്പിച്ചെന്നും ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

കളളപ്പണം വെളുപ്പിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ചന്ദ്രികയേയും മുസ്ലീം ലീഗിനേയും മറയാക്കുനെന്ന ആരോപണം ജലീല്‍ ആവര്‍ത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *