ഇടുക്കി : മൂന്നാറിന് സമീപം വട്ടവടയില്‍ കുടിവെള്ളത്തിന്‍റെ പേരില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരുക്ക്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴത്തോട്ടത്തിലെ ചെക്ക് ഡാം വഴിയാണ് വട്ടവട പ്രദേശത്തേക്ക് കുടിവെള്ളം ലഭിച്ചിരുന്നത്. വേനല്‍ കനത്തതോടെ ഡാമില്‍ വെള്ളം കുറഞ്ഞു. ഇതോടെ വട്ടവട നിവാസികള്‍ ചെക്ക് ഡാം വൃത്തിയാക്കാനും ഉയരം കൂട്ടാനുമായി ഇവിടെ എത്തി. വിവരം അറിഞ്ഞ്് പഴത്തോട്ടം നിവാസികള്‍ കൂടി സ്ഥലത്തെത്തിയതോടെ സ്ഥലം സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.
വാക്കേറ്റം സംഘര്‍ഷത്തിന് വഴിമാറിയതോടെ ചുമടെടുക്കാന്‍ സ്ഥലത്തു കൊണ്ടുവന്ന കുതിരകള്‍ വിരണ്ട് ആളുകള്‍ക്കിടയിലേക്ക് ഓടി. ഇതു കണ്ടു ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ഉരുണ്ടു വീണും നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.













