ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ. അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ എന്നീ പഞ്ചായത്തുകളിൽ സംയുക്ത സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്തുചെയിനിൽപ്പെട്ട മുഴുവൻ കൃഷിക്കാർക്കും പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.













