ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്: 2371.52 അടിക്ക് മുകളില്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രത നി‍ര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയില്‍ തുടരുകയാണ്.

ഇടുക്കി അണക്കെട്ടിന്‍റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജലനിരപ്പ് 2372.58 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. 2380.50 അടിയിലെത്തിയാല്‍ റെഡ് അല‍ര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയ‍‍‍‍ര്‍ത്തി വെള്ളം തുറന്നു വിടണം.

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്‌ഇബി യുടെ കണക്കു കൂട്ടല്‍. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവില്‍ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്ബ് ഇത് 41 ദശലക്ഷം ആയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *