സംവിധായകന് രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി സാസ്കാരിക മന്ത്രി സജി ചെറിയാന്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. സര്‍ക്കാര്‍ ഇരയോടൊപ്പമാണ് വേട്ടക്കാരനൊപ്പമല്ലെന്നും ഇന്നലെ രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും സജി ചെറിയാന് പറഞ്ഞു.
ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനെ താറടിച്ചെന്നും തന്നെ ഒരു സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചെന്നും മന്ത്രി പറഞ്ഞു.എനിക്കും മൂന്ന് പെണ്‍കുട്ടികളാണ് സ്ത്രീകള്‍ക്ക് എതിരായ ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി പറഞ്ഞു.

രഞ്ജിത്ത് ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ കത്ത് നല്‍കാമെന്ന് രഞ്ജിത്ത് അറിയിച്ചെന്നും സജി ചെറിയാന് പറഞ്ഞു.













