ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്ത്

ഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്ത്. കായക ക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് വിവരം.

ഇതോടെ സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ ആയില്ല. ഇതോടെ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു.

അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *