ആ​സാം പൗ​​​​​ര​​​​​ത്വ ര​ജി​സ്ട്രേ​ഷ​ന്‍: രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര​ക​ലാ​പം ഉ​ണ്ടാ​കു​മെ​ന്ന് മ​മ​ത

പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​ന്തി​മ ക​ര​ടു പ​ട്ടി​ക​യെ​ച്ചൊ​ല്ലി രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര​ക​ലാ​പ​വും ര​ക്ത​പ്പു​ഴ​യും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പൗ​ര​ത്വ​പ​ട്ടി​ക ( നാ​ഷ​ണ​ല്‍ ര​ജി​സ്റ്റ​ര്‍ ഓ​ഫ് സി​റ്റി​സ​ണ്‍​സ് എ​ന്‍​ആ​ര്‍​സി)​യു​ടെ അ​ന്തി​മ ക​ര​ടു പ​ട്ടി​ക​യി​ല്‍​നി​ന്ന് ആ​സാ​മി​ലെ 40 ല​ക്ഷം പേ​ര്‍ പു​റ​ത്തു​പോ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത. ഇ​ന്ത്യ​ക്കാ​ര്‍ ആ​രാ​ണെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ആ​രാ​ണ് അ​വ​രെ​ന്നു ശ​ക്ത​മാ​യ വി​മ​ര്‍​ശ​വു​മാ​യാ​ണ് ഡ​ല്‍​ഹി​യി​ലു​ള്ള മ​മ​ത രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍‌ പ​ട്ടി​ക​യി​ല്‍​നി​ന്നും പു​റ​ത്തു​പോ​യ​വ​ര്‍ ആ​സാ​മി​ല്‍‌ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന് മ​മ​ത ചോ​ദി​ച്ചു. ഇ​വ​ര്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് ഭ​ക്ഷ​ണ​വും അ​ഭ​യവും വി​ദ്യാ​ഭ്യാ​സ​വും ല​ഭി​ക്കു​ക?-​മ​മ​ത ചോ​ദി​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. വി​ഷ​യം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര കാ​ല​പ​വും ര​ക്ത​ച്ചൊ​രി​ലും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും മ​മ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഇ​ന്ത്യ​ക്കാ​ര്‍ ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ അ​വ​ര്‍ ആ​രാ​ണ്? ബി​ജെ​പി​ക്കാ​രെ​ല്ലാം ഇ​ന്ത്യ​ക്കാ​രും ബി​ജെ​പി അ​ല്ലാ​ത്ത​വ​രെ​ല്ലാം ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​രും. ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യം സ​ഹി​ഷ്ണു​ത​യു​ടേ​തും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേ​തു​മാ​ണെ​ന്ന് മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *