ആ​ധാ​​ര്‍ എ​ങ്ങ​നെ​ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യുമെന്ന് സു​പ്രീം കോ​ട​തി

ആ​ധാ​റി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ക്കു​ന്ന ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തെ​ന്നു സു​പ്രീം കോ​ട​തി. ക​ള്ള​പ്പ​ണ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ ത്തു​ന്ന​തി​നും എ​തി​രി​ടു​ന്ന​തി​നും വ്യ​ക്തി​ക​ളു​ടെ വ്യ​ക്തി​ഗ​ത​വും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളും എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​കു​മെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ടു ചോ​ദി​ച്ചു. ആ​ധാ​റി​ന്‍റെ നി​യ​മ​സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​ ഇക്കാര്യം ചോദിച്ചത്.

അ​തേ​സ​മ​യം, ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള ബോ​ധ്യം പൗ​ര​നി​ല്ലെ​ന്നും വ​ലി​യ വീ​ഴ്ച​ക​ള്‍ ഉ​ണ്ടായി​ക്കൊ​ണ്ടിരി​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍​ക്കു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ വാ​ദി​ച്ചു. ഈ ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ സ​ര്‍​ക്കാ​ര്‍ എ​ന്തു ചെ​യ്യു​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്കു വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ ചൂ​ണ്ടിക്കാ​ട്ടി. വാ​ദം അ​ടു​ത്താ​ഴ്ച​യും തു​ട​രും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *