ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണം: ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ര്‍: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ല്‍ മ​ധു​വെ​ന്ന ആ​ദി​വാ​സി യു​വാ​വ് മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ന്ന സം​ഭ​വം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി. ഇ​ത്ത​രം ആ​ക്ര​മ​ങ്ങ​ള്‍ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​ഭ​വം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നു​മാ​വി​ല്ല. ഇ​തു പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലു​ണ്ടാ​വു​ക എ​ന്ന​ത് നാം ​നേ​ടി​യ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ളെ​യാ​കെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഇ​വ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *