ആ​ക്രോശ്​ റാലി; ത്രിപുരയില്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

അഗര്‍ത്തല: ബി.ജെ.പി സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന്​ ആരോപിച്ച്‌​ ത്രിപുരയില്‍ ആക്രോശ്​ റാലി നടത്തിയ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ജനാധിപത്യത്തിനു മേല്‍ ബുള്‍ഡോസര്‍ കയറ്റിയിരിക്കുകയാണ്​ ബി.ജെ.പിയെന്ന്​ ബിര്‍ജിത്​ സിന്‍ഹ ആരോപിച്ചു. നിയമപരമായി നോട്ടീസ്​ പോലും നല്‍കാതെയാണ്​ പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചുമാറ്റുന്നതെന്നും കോണ്‍ഗ്രസ്​ ആരോപിച്ചു. 100 കണക്കിന്​ കോ​ണ്‍ഗ്രസ്​ പ്രവര്‍ത്തകരെയും നേതാക്കളെയുമാണ്​ അറസ്​റ്റ്​ ചെയ്​തത്​.

1000ക്കണക്കിന്​ പേര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയാറെടുത്ത്​ നില്‍ക്കുകയാണെന്നും റായ്​ അവകാശപ്പെട്ടു. മെയ്​ ഏഴിനാണ്​ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്​. ഇതിനെതിരെയായിരുന്നു ആക്രോശ്​ റാലി നടത്തിയത്​. കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ബിര്‍ജിത്​ സിന്‍ഹയുടെയും മുന്‍ എം.എല്‍.എ ഗോപാല്‍ റായിയുടെയും നേതൃത്വത്തിലായിരുന്നു റാലി. ബിപ്ലബ്​ ദേബിന്റെ ഭരണത്തില്‍ കീഴില്‍ ജനങ്ങള്‍ അസംതൃപ്​തരാണെന്നും അതിനാലാണ്​ 300 ഓളം സി.പി.എം -ബി.ജെ.പി പ്രാവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഗോപാല്‍ റായ്​ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *