ആഷസ് പരമ്പര: ഇന്ത്യ 10 റണ്‍സിനു തോറ്റു


ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ അവസാന ട്വന്റി-20യില്‍ ഇന്ത്യ 10 റണ്‍സിനു തോറ്റു. വിജയലക്ഷ്യമായ 146 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്കു 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ടു മത്സരങ്ങളുണ്ടായിരുന്ന ട്വന്റി-20 പരമ്പര സമനിലയിലായി.


മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറ്റ മത്സരത്തില്‍ 24 പന്തില്‍ 19 റണ്‍സ് നേടി പുറത്തായി. ക്രിസ്റ്റഫര്‍ എംപോഫുവാണു സഞ്ജുവിനെ പുറത്താക്കിയത്. ആറാമതായാണു സഞ്ജു ക്രീസില്‍ എത്തിയത്.


ഇന്ത്യക്കുവേണ്ടി റോബിന്‍ ഉത്തപ്പ 42 റണ്‍സും സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സും നേടി പുറത്തായി. അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു രണ്ടക്കം കാണാതെ പുറത്തു പോകേണ്ടി വന്നു. മനീഷ് പാണ്ഡേ റണ്‍സ് ഒന്നും നേടാതെ പുറത്തായി.

സിംബാബ്‌വേയുടെ ഗ്രേമി ക്രീമര്‍ മൂന്നു വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ സിംബാബ്‌വേ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മ്മയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.



Sharing is Caring