ആശ്വാസവും ആശങ്കയും; രാജ്യത്ത് 1.67 ലക്ഷം പേര്‍ക്ക് കോവിഡ്; 1,192 മരണം

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് താഴ്ന്നതും ആശ്വാസകരമാണ്. നിലവില്‍ രാജ്യത്തെ ടിപിആര്‍ 11.6 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17.4 കുറഞ്ഞു. 2.54 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1192 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,96,242 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *