ആശങ്കയേറുന്നു, ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 22,821,301 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് .

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. ഇതുവരെ 7,004,768 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 204,118 ആയി ഉയര്‍ന്നു. 4,250,140 പേര്‍ സുഖം പ്രാപിച്ചു.ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം ( 54,00,620) പിന്നിട്ടു. ഇന്നലെ മാത്രം 1,133 പേര്‍ മരിച്ചതോടെ ആകെ മരണം 86,752 ആയി. 10,10,824 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 43,03,044 രോഗമുക്തരായി.
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 4,544,629 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 136,895 ആയി.3,851,227 പേര്‍ സുഖം പ്രാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *