ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍, 987,065 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 7,185,147 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 86, 508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച്‌ 91,149 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരണമടഞ്ഞത്. 46,74,987 പേര്‍ ഇതു വരെ രോഗമുക്തി നേടി.81.55 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

ബ്രസീലില്‍ ഇതുവരെ 4,659,909 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 139,883 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,023,789 ആയി ഉയര്‍ന്നു. 13 ലക്ഷത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 19,948 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *