ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം

ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററിലും സ്ഥിരം ആംബുലന്‍സ് സംവിധാനം ഉണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിയ സംഭവത്തെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം ഇത്തരം ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തദ്ദേശ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പുന്നപ്രയിലെ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത്തരത്തിലരു ആവശ്യം മുന്നോട്ട് വെച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. പുന്നപ്രയിലെ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ആംബുലന്‍സ് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായല്‍ പകപരം ഉപയോഗിക്കാവുന്ന വാഹനസംവിധാനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. സിഎഫ്എല്‍ടിസി ആണെങ്കിലും ഡൊമിസിലറി കേയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *