ആലപ്പുഴജില്ലാ കലക്ടര്‍ അനുപമയ്‌ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; വീഴ്ച സംഭവിക്കുന്നത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയാണ് കാണിക്കുന്നതെന്നും കോടതി

ആലപ്പുഴ: ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയെന്നുള്ള കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജില്ലാ കലക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി തുടര്‍ച്ചയായി രണ്ട് നോട്ടീസുകള്‍ തെറ്റി നല്‍കിയെന്നും ഓര്‍മ്മിപ്പിച്ചു. ഇത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയാണ് കാണിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി.

തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനിക്ക് കീഴിലെ ‘ലേക് പാലസ് റിസോര്‍ട്ട്’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലം നികത്തിയെന്ന് കണ്ടെത്തിയതിന്റെ ആധികാരിക രേഖകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫും ആണ് കോടതിയില്‍ ഹരജി നല്‍കിയത്. കലക്ടറുടെ ഈ നോട്ടീസ് നേരത്തെ ഹരജി പരിഗണിക്കവെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍ ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ടിവി അനുപമയും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്നായിരുന്നു ഹൈകോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *