ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: 145 പത്രികകള്‍; സൂക്ഷമ പരിശോധന തുടങ്ങി

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ടത് 145 പത്രികകള്‍.

ഇവയുടെ സൂക്ഷമ പരിശോധന ഇന്നു തുടങ്ങി. ജയലളിതയുടെ അനന്തിരവള്‍ ദീപ,നടന്‍ വിശാല്‍, ബി.ജെ.പി സ്ഥാനാര്‍ഥി കാരു നാഗരാജന്‍ തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ഇ മധുസൂദനനും ഡി.എം.കെ സ്ഥാനാര്‍ഥി മരുധു ഗണേഷും തമ്മിലാകും ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം.

അണ്ണാ ഡി.എം.കെയ്ക്ക് ഭീഷണിയായി ടി.ടി.വി ദിനകരന്‍ സ്വതന്ത്രനായി രംഗത്തുണ്ട്. ഇതിനു പിന്നാലെയാണ് വിശാല്‍ ഉള്‍പ്പടെയുള്ളവരുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം. ജയലളിതയുടെ മരണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇരു ദ്രാവിഡ കക്ഷികള്‍ക്കും ജീവന്‍മരണപ്പോരാട്ടമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *