ആര്‍ത്തവ സമയത്ത് ജോലി ചെയ്യണം ; തുണിമില്ലിലെ സൂപ്പര്‍വൈസര്‍ തകര്‍ത്തത് സ്ത്രീകളായ തൊഴിലാളികളുടെ അമ്മയെന്ന സ്വപ്‌നത്തെ

കോയമ്ബത്തൂര്‍ : ആര്‍ത്തവ സമയത്തും സ്ത്രീകളായ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനായി തമിഴ്‌നാട്ടിലെ തുണിമില്ലുകളിലെ സൂപ്പര്‍വൈസര്‍മാര്‍ ചെയ്യുന്ന ക്രൂരതയാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ദിണ്ടിഗല്‍ സ്വദേശി ജീവ പല ഡോക്ടര്‍മാരെയും കണ്ടു. നാലുവര്‍ഷത്തിനിടെ പ്രത്യേകിച്ച്‌ ഒരു മാറ്റവും സംഭവിച്ചില്ല.എന്നാല്‍ ദീര്‍ഘ നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ഉണ്ടാവാത്തതിന്റെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തി. തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സമയത്ത് സൂപ്പര്‍വൈസര്‍ നല്‍കിയ ചില മരുന്നുകളാണ് ജീവയെ വന്ധ്യതയെന്ന അവസ്ഥയിലാക്കിയത്.ആര്‍ത്തവ സമയത്ത് പലരും ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ജോലി കൃത്യമായി ചെയ്തിരുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് സൂപ്പര്‍വൈസര്‍മാര്‍ ഗുളികകള്‍ നല്‍കുന്നതെന്നാണ് ജീവ പറയുന്നത്. കഠിനമായ വയറുവേദന കുറക്കണം, ജോലി തീര്‍ക്കണം ഈ ഉദേശമാണ് അപ്പോള്‍ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്ന് അവര്‍ പറയുന്നു.ആര്‍ത്തവ ദിവസങ്ങളില്‍ കടുത്ത വേദനകൊണ്ട് പുളഞ്ഞ് അവധി ചോദിക്കുമ്ബോള്‍ സുപ്പര്‍വൈസര്‍മാര്‍ ഗുളിക നല്‍കുമെന്ന് തുണിമില്ലുകളില്‍ ജോലി ചെയ്യുന്ന മറ്റ്സ്ത്രീകളും വിശദമാക്കുന്നു.വര്‍ഷങ്ങളായി ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഗര്‍ഭിണികളാവുന്നില്ല. തമിഴ്നാട്ടിലെ തിരുപ്പൂരും ദിണ്ടിഗല്ലിലുമൊക്കെ പ്രവര്‍ത്തിക്കുന്ന തുണിമില്ലുകളില്‍ ഇത്തരം വേദനാസംഹാരികളുടെ ഉപയോഗം വ്യാപകവും സര്‍വ്വസാധാരണവുമാണെന്നാണ് ജീവ പറയുന്നത്. തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ മേഖലയായ വസ്ത്ര നിര്‍മ്മാണ മേഖലയെക്കുറിച്ചാണ് ഗുരുതര ആരോപണം ഉയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *