ആര്‍ട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം


ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.നിലവില്‍ 12-ാം ക്ലാസ് വരെയാണ് കേരളത്തില്‍ സൗജന്യ വിദ്യാഭ്യാസമുണ്ടായിരുന്നത്. ഇതാണ് ബിരുദ തലം വരെ ആക്കി ഉയർത്തിയിരിക്കുന്നത്.


കൂടാതെ, ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഓക്സ്ഫോർഡ് യൂണിവേസഴ്സിറ്റിയുമായി അക്കാദമിക് കൊളാബറേഷൻ ബജറ്റില്‍ പ്രഖ്യാപിച്ചു.


രണ്ട് കോടി രൂപയാണ് ഇതിനായി വകയിരുത്തി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1128 കോടി രൂപ വകയിരുത്തി. സ്കൂള്‍ വിദ്യാർഥികള്‍ക്ക് രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.



Sharing is Caring