ആരോഗ്യ തട്ടിപ്പ്​: അമേരിക്കയില്‍ മൂന്ന്​ ഇന്ത്യന്‍ ഡോക്​ടര്‍മാര്‍ പിടിയില്‍

വാഷിങ്​ടണ്‍: ആരോഗ്യ തട്ടിപ്പ്​ നടത്തിയതിന്​ മൂന്ന്​​ ഇന്ത്യന്‍ അ​േമരിക്കന്‍ ഡോക്​ടര്‍മാരെ പെന്‍സില്‍വാനിയയില്‍ നിന്ന്​ പിടികൂടി. ഡോ. കൃഷ്​ണകുമാര്‍ അഗര്‍വാള്‍ (73), ഡോ. മധു അഗര്‍വാള്‍(68), ഡോ. പാര്‍ത്ഥ്​ ഭാരില്‍(69) എന്നിവരാണ്​ പിടിയിലായത്​. മയക്കുമരുന്നിന്​ അടിമയായവര്‍ക്ക്​ ചികിത്സക്കായി നല്‍കുന്ന ബ്യുപര്‍നോര്‍ഫിന്‍ എന്ന മരുന്ന്​ അനധികൃതമായി വിതരണം ചെയ്​തുവെന്നതാണ്​ മൂവര്‍ക്കുമെതിരായ കുറ്റം. മൂവരും ലഹരിക്കടിമയായവരെ ചികിത്​സിക്കുന്ന ഡോക്​ടര്‍മാരാണ്​. ഇവര്‍ പെന്‍സില്‍വാനിയയിലും വെസ്​റ്റ്​ വിര്‍ജിനിയയിലും മയക്കുമരുന്ന്​ വിമുത്​ക ചികിത്​സയും നടത്തുന്നുണ്ട്​.

ഇൗ ഡോക്​ടര്‍മാര്‍ വിവിധ ഇടങ്ങളില്‍ കരാറടിസ്​ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌​ അനധികൃതമായി ബ്യുപര്‍നോര്‍ഫിന്​ കുറിപ്പടി നല്‍കി. കൂടാതെ ബ്യുപര്‍നോഫിന്‍ അനധികൃതമായി വിതരണം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി​െയന്ന കുറ്റവും മൂവര്‍ക്കുമെതി​െര ചുമത്തിയിട്ടുണ്ട്​. മരുന്നി​​െന്‍റ വില മറച്ചുവെക്കുന്നതിനായി വ്യാജബില്ലുണ്ടാക്കിയെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്​.

ഡോ. ചെറിയാന്‍ ജോണ്‍, ഡോ. മൈക്കല്‍ ബമ്മര്‍ എന്നിവര്‍ക്കെതി​െരയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്​. ഷെഡ്യൂള്‍ഡ്​ lll യില്‍ ഉള്‍പ്പെട്ട നിയന്ത്രിത മരുന്നുകള്‍ അനധികൃത വിതരണം നടത്തിയ കേസില്‍ പ്രതികള്‍ക്ക്​ 10 വര്‍ഷം തടവും​ 25,000 യു.എസ്​. ഡോളര്‍ പിഴയും ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *