ആയുഷ്മാന്‍ ഖുറാന നായകനായെത്തുന്ന ചിത്രം ‘ബദായി ഹോ’ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി


ആയൂഷ്മാന്‍ ഖുറാനയും സനായ മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്ന ‘ബദായി ഹോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആയുഷ്മാന്റെ അമ്മയായി നീന ഗുപ്തയാണ് വേഷമിടുന്നത്. പ്രായമേറെയായി സ്ത്രീ ഗര്‍ഭം ധരിക്കുകയും അത് കുടുംബത്തിലും സമൂഹത്തിലുമുള്ളവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.


അമിത് രവീന്ദര്‍നാഥ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഖ സിക്രി, ഗജരാജ റാവു, ഷീബ ചദ്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തനു ശ്രീവാസ്തവ, അക്ഷത് ഗഡിയല്‍ എന്നിവരാണ് തിരകഥ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19ന് ചിത്രം തീയേറ്ററുകളിലെത്തും.




Sharing is Caring