ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ ഗുലൂരയിലാണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച കുപ്വാരയിലെ കര്‍നയില്‍ നിന്ന് ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.














