ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ ഒരുക്കുന്നു


പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ ഒരുക്കുന്നു. ആയിരം രൂപയ്ക്ക് മുകളില്‍ ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ 250 രൂപ ആമസോണ്‍ പേ ബാലന്‍സായ തിരികെ ലഭിക്കും.


ഇകൊമേഴ്‌സ് വെബ്‌സൈറ്റ് കൂടാതെ ആമസോണ്‍ എക്കോ സ്പീക്കര്‍ വഴിയുള്ള അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റ് , കൈന്റില്‍ ബുക്ക് സ്റ്റോര്‍ തുടങ്ങിയ സേവനങ്ങളും ആമസോണ്‍ ഇന്ത്യയില്‍ നല്‍കി വരുന്നുണ്ട്.


ആമസോണ്‍ ഇന്ത്യ 2013 ജൂണ്‍ അഞ്ചിനാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ടു കൊല്ലമായി ആമസോണിനെ ഇന്ത്യയിലെ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിങ് വെബ്‌സൈറ്റുകളിലൊന്നാക്കി മാറ്റിയതില്‍ ആമസോണ്‍ സ്ഥാപകവും സിഇഓയുമായ ജെഫ് ബെസോസ് ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞു.



Sharing is Caring