ഇന്‍സ്റ്റാഗ്രാമില്‍ ഇനിമുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം


ഇന്‍സ്റ്റാഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സംവിധാനം ലഭ്യമാകും. ഫോട്ടോ സ്ട്രീമിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഇനി ഗാനരംഗങ്ങള്‍, മറ്റു പരിപാടികള്‍, പോലുള്ള വീഡിയോകള്‍ വെര്‍ട്ടിക്കല്‍, എച്ച്‌ഡി, 4കെ റസലൂഷനുകളില്‍ ഇന്‍സാഗ്രാമില്‍ പങ്കുവെക്കാന്‍ സാധിക്കും. ജൂണ്‍ 20 ന് ഈ പുതിയ ഫീച്ചര്‍ പ്രഖ്യാപിക്കുമെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട്.


നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക. ഇനി മുതല്‍ 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളായിരിക്കും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനാവുക. സാധാരണ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവും. ഇന്‍സ്റ്റാഗ്രാം ക്യാമറ വഴി നീളമുള്ള വീഡിയോകള്‍ പകര്‍ത്തി നേരിട്ട് പങ്കുവെക്കാന്‍ സാധിക്കില്ല. മെമ്മറിയില്‍ ശേഖരിച്ചുവെച്ചവ മാത്രമേ ഇങ്ങനെ പങ്കുവെക്കാന്‍ സാധിക്കൂ.


ഈ സൗകര്യം ഇന്‍സ്റ്റാഗ്രാം വഴി പരസ്യ പ്രചാരണങ്ങള്‍ നടത്തുന്ന താരങ്ങള്‍ക്കും പരസ്യ ദാതാക്കള്‍ക്കുമെല്ലാം പ്രയോജനപ്പെടുത്താവുന്നതാണ്. മാത്രമല്ല, അവര്‍ക്ക് ഓരോ വീഡിയോയും അവരുടെ വെബ്‌സൈറ്റ് ലിങ്കുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. വീഡിയോകള്‍ മുകളിലേക്ക് സ്വപ്പ് ചെയ്യുമ്ബോള്‍ ഈ ലിങ്കുകള്‍ തുറക്കാം. അതുവഴി വെബ്‌സൈറ്റിലേക്ക് ആളുകളെ എത്തിക്കാവുന്നതാണ്.



Sharing is Caring