ആഭ്യന്തര വ്യോമയാന രംഗം സജീവമാക്കാൻ നൂറുദിന പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഭ്യന്തര വ്യോമയാന രംഗം സജീവമാക്കാൻ നൂറു ദിന പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച നടത്തിയ പ്രസ്മീറ്റിൽ വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്.

അടിസ്ഥാന സൗകര്യ വികസനം, നയപരമായ ലക്ഷ്യങ്ങൾ, പരിഷ്‌കരണങ്ങൾ എന്നീ മൂന്നു തലങ്ങളിലാണ് പദ്ധതി പ്രവർത്തനമെന്ന് സിന്ധ്യ പറഞ്ഞു. ആഗസ്ത് 30 മുതൽ നവംബർ 30 വരെയാണ് പദ്ധതിയുടെ കാലയളവ്.

വിമാനത്താവളങ്ങളുടെയും ഹെലിപോർട്ടുകളുടെയും വികസനവും നയപരമായ തീരുമാനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും. ഓരോ വ്യോമയാന മേഖലക്കും പ്രത്യേക ഉപദേശക സമിതിയെ നിയോഗിച്ചിട്ടുണ്ട്. നൂറു ദിന പദ്ധതി രൂപീകരണത്തിലും ഇവരുടെ സഹായം തേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *