ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, നേതാവിന്റെ കൈ തല്ലി ഒടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുലാംപറമ്പ് നടുവത്ത് മോഹന മന്ദിരത്തില്‍ ശ്രീദേവിപിള്ള (48) യുടെ ഇടതുകൈയാണ് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ തല്ലിയൊടിച്ചത്. കസേര കൊണ്ടുള്ള അടിയില്‍ ശരീരത്തും, കൈയ്ക്കും പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെരഞ്ഞെടുപ്പിന്ശേഷം ആലപ്പുഴ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസുകാര്‍ തമ്മില്‍ അടി പതിവായിരിക്കുകയാണ്.













