ആന്റണിക്കെതിരായ വിജയത്തോടെ സഭയില്‍ സീനിയറായി ജോസഫ്; ജൂനിയര്‍ എംഎല്‍എയായി സച്ചിന്‍ ദേവ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ പ്രധാന ഘടകമായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് ഫലത്തിനിപ്പുറവും പ്രായം പ്രധാനപ്പെട്ടത് തന്നെ. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥി തൊടുപുഴയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫാണ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിക്കെതിരെ 20,259 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസഫിന്റെ വിജയം.

കേരള കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫ് സ്ഥാപക കണ്‍വീനറുമായ പിജെ ജോസഫ് പത്താം തവണയാണ് എംഎല്‍എയാവുന്നത്. 1970 ലാണ് ജോസ് ആദ്യമായി നിയമസഭയിലെത്തുന്നത്. ആറ് തവണ മന്ത്രിയായി. കേരള കോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തിലെ ജോസിന്റെ വിജയം വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്.

നിയമസഭയിലെ ഇത്തവണത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥി ധര്‍മ്മജനെതിരെ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിച്ചുവിജയിച്ച സച്ചിന്‍ ദേവാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ 20,322 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സച്ചിന്റെ വിജയം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്റേത് കന്നി അങ്കമാണ്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായം കണക്കാക്കുമ്പോള്‍ 25-40 വയസിനിടയില്‍ എല്‍ഡിഎഫിന്റെ 9 പേരും യുഡിഎഫില്‍ നിന്നും 2 പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടു.
41-55 വരെയുള്ള സ്ഥാനാര്‍ത്ഥികളില്‍ എല്‍ഡിഎഫില്‍ നിന്നും 42 പേരും യുഡിഎഫില്‍ നിന്നും 12 പേരും തെരഞ്ഞെടുക്കപ്പെട്ടു.

56-70 വരെയുള്ള പ്രായം പരിഗണിക്കുമ്പോള്‍ യുഡിഎഫില്‍ നിന്നും 37 പേരും യുഡിഎഫില്‍ നിന്നും 21 പേരും തെരഞ്ഞെടുത്തു. അതേസമയം ഏറ്റവും കുറവ് 71-85 വയസ് വരെയുള്ള സ്ഥാനാര്‍ത്ഥികളാണ്. യുഡിഎഫില്‍ നിന്നും 11 പേരും എല്‍ഡിഎഫില്‍ നിന്നും 6 പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *