ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ; ആവശ്യം ഉന്നയിച്ചുള്ള ഇടതു പാര്‍ട്ടികളുടെ ബന്ദ് പൂര്‍ണം

അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച്‌ ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബന്ദ് നടക്കുക. ബന്ദിനോട് അനുബന്ധിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ദേശീയ പാതകള്‍ ഉപരോധിച്ചു.

ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്സും ജനസേന പാര്‍ട്ടിയും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച്‌ ജോലിക്കെത്തണമെന്നാണ് ടിഡിപി ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ബന്ദ് പൂര്‍ണമാണ്. വാഹന ഗതാഗതം നിശ്ചലമായിരിക്കുകയാണ്. കടകമ്ബോളങ്ങളും അടഞ്ഞാണ് കിടക്കുന്നത്. പാര്‍ലമെന്റില്‍ പ്രക്ഷോഭം നടത്തുന്ന എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി തെലുങ്കുദേശം പാര്‍ട്ടി റാലിയും നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *