ആന്ധ്രയില്‍ ബസപകടത്തില്‍ നാലു സ്‌പെയിന്‍ പൗരന്മാരടക്കം അഞ്ചു മരണം


ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മിനി ബസ്​ കണ്ടെയ്​നര്‍ ട്രക്കിലിടിച്ച്‌​ നാലു വി​ദേശികളടക്കം അഞ്ചു പേര്‍ മരിച്ചു. ബസ്​ യാത്രികരായ നാലു സ്​പാനിഷ്​ പൗരന്‍മാരും ബസ്​ ഡ്രൈവറുമാണ്​ മരിച്ചത്​. രണ്ടു സ്പെയിന്‍കാര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.


പുതുച്ചേരിയില്‍ നിന്ന്​ അനന്തപുരം ജില്ലയിലേക്ക്​ പോവുകയായിരുന്ന സ്​പെയിന്‍കാരാണ്​ അപകടത്തില്‍ പെ​ട്ടത്​. മദനപ്പള്ളി-പുങ്കനൂരു റോഡിലെ ഒരു വളവിലാണ്​ അപകടം നടന്നത്​. സ്പെയിൻ ആസ്​ഥാനമായ ഒരു ട്രസ്​റ്റ്​ അനന്തപുരം ജില്ലയില്‍ നടത്തുന്ന ഗ്രാമ വികസന പദ്ധതികള്‍ വിലയിരുത്താനെത്തിയ സംഘമാണ്​ അപകടത്തില്‍ പെട്ടത്​.




Sharing is Caring