ആന്ധ്രപ്രദേശിലെ അനാഗ പള്ളിയിൽ സ്ഫോടനം. 16 പേർ സ്ഫോടനത്തിൽ മരിച്ചു. മരുന്ന് നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. 20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട്ട്. അച്യുതപുരം സ്പെഷ്യൽ എക്കണോമിക്സ് സോണിലാണ് സംഭവം. രണ്ട് ഷിഫ്റ്റ് കളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
എസൻഷ്യ എന്ന മരുന്നു നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് 2.15നാണ് തീപിടിത്തമുണ്ടായതെന്ന് അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ അറിയിച്ചു. ഉച്ചഭക്ഷണ സമയത്താണ് സ്‌ഫോടനം ഉണ്ടായത്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു.














